Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടി കത്തിയെരിയുന്നത് കണ്ട്‌ ഞെട്ടി നാട്ടുകാർ; ഓടിപ്പോകാതെ സമീപത്ത് തന്നെ നിലയുറപ്പിച്ച് കൊലയാളി, അജിന്റെ പെരുമാറ്റം കണ്ട് അമ്പരന്ന് പൊലീസ്

പെൺകുട്ടി കത്തിയെരിയുന്നത് കണ്ട്‌ ഞെട്ടി നാട്ടുകാർ; ഓടിപ്പോകാതെ സമീപത്ത് തന്നെ നിലയുറപ്പിച്ച് കൊലയാളി, അജിന്റെ പെരുമാറ്റം കണ്ട് അമ്പരന്ന് പൊലീസ്
, ബുധന്‍, 13 മാര്‍ച്ച് 2019 (08:51 IST)
തിരുവല്ലയിൽ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന്റെ ജോലി കുറച്ചു. ഗുരുതരമായി പരുക്കേറ്റ അയിരൂർ സ്വദേശിനിയായ ബിഎസ്സി വിദ്യാർഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യൂവിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്റ്റേഷനിലെത്തിയ ശേഷവും അജിന്റെ പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. പെൺക്കുട്ടിയെ കുത്തിയശേഷം തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴും സമിപത്ത് അക്ഷ്യോഭ്യനായി അജിൻ നിലയുറപ്പിച്ചു.
 
സംഭവത്തിന് ശേഷം അജിൻ ഓടിരക്ഷപെടാഞ്ഞത് എന്തെന്നോർത്ത് നാട്ടുകാരും അമ്പരന്നു. അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അത്ഭുതപ്പെടുത്തി. കൊലനടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിന്റെ തീരുമാനമെന്നും പൊലീസ് അറിയിച്ചു. 
 
വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്ന ഇരുവരും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം കുത്തി, പിന്നെ തീകൊളുത്തി; കത്തുന്നതും കത്തിക്കുന്നതും കണ്ട് തടയാനാകാതെ നാട്ടുകാർ - സിസിടിവി ദൃശ്യം പുറത്ത്