Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർ ഹീറോസ്, നീതി ഇതുപോലെ ചൂടോടെ നൽകണം; ആൺ‌കുട്ടികളെ ബോധവത്കരിക്കണമെന്ന് നയൻ‌താര

ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര

അവർ ഹീറോസ്, നീതി ഇതുപോലെ ചൂടോടെ നൽകണം; ആൺ‌കുട്ടികളെ ബോധവത്കരിക്കണമെന്ന് നയൻ‌താര

ചിപ്പി പീലിപ്പോസ്

, ശനി, 7 ഡിസം‌ബര്‍ 2019 (18:54 IST)
തെലങ്കാനയിലെ വെറ്റിനറി ഡോക്ടറെ കൂടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയെ പ്രശംസിച്ച് നടി നയന്‍താര. ചൂട് ആറുന്നതിനു മുന്നേ തന്നെ ഇത്തരത്തിൽ നീതി നല്‍കുമ്പോള്‍ ആണ് അതൊരു നല്ല നീതിയാവുന്നതെന്നും വെടിവെപ്പിനെ പ്രശംസിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ നയന്‍താര പറയുന്നു.
 
നയന്‍താരയുടെ വാര്‍ത്തക്കുറിപ്പ്: 
 
ചൂടോടെ തന്നെ നൽകുമ്പോൾ നീതി ന്യായമുള്ളതാകുന്നു. സിനിമകളിൽ മാത്രം കണ്ട് ശീലിച്ചിരുന്ന ഒരു കാര്യമാണ് നാമിന്ന് കണ്ടത്. തെലങ്കാന പൊലീസ് ഒരു ഹീറോയെ പോലെയാണ് അത് നടപ്പിലാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടൽ എന്ന് ഇതിനെ വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.  
 
ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായുമലിനീകരണം ആളെകൊല്ലുമെന്ന് ആരാണ് പറയുന്നതെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ