Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായുമലിനീകരണം ആളെകൊല്ലുമെന്ന് ആരാണ് പറയുന്നതെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ

വായുമലിനീകരണം ആളെകൊല്ലുമെന്ന് ആരാണ് പറയുന്നതെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ

അഭിറാം മനോഹർ

, ശനി, 7 ഡിസം‌ബര്‍ 2019 (18:11 IST)
വായുമലിനീകരണവും ആയുർദൈർഘ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ. ലോകസഭയിലുയർന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ഇന്ത്യയിൽ നടന്ന ഒരു പഠനങ്ങളും ഈ വാദത്തെ പിന്തുണക്കുന്നവയല്ലെന്ന് പറഞ്ഞത്.
 
ജനങ്ങൾക്കിടയിൽ ഭീതി വിതക്കാൻ പാടില്ല. ജനങ്ങളുടെ ജീവിത ദൈർഘ്യം കുറയുന്നതും വായുമലിനീകരണം കുറയുന്നതും തമ്മിൽ ബന്ധമൊന്നും ഉള്ളതായി പഠനങ്ങൾ പറയുന്നില്ല. എന്നാൽ പോലും വായുമലിനീകരണം നിയന്ത്രിക്കുവാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
എന്നാൽ 2018ൽ ആരോഗ്യ മന്ത്രാലയം പറയുന്ന കാര്യങ്ങൾ തന്നെ മന്ത്രിയുടെ വാദത്തിന് എതിരാണ്. ആരോഗ്യ മന്ത്രാലയം 2018ൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിൽ വായുമലിനീകരണം കുറഞ്ഞിരുന്നെങ്കിൽ ആയുർദൈർഘ്യം 1.7വർഷം വർധിക്കുമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
 
ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഇന്ത്യയിലെ മരണനിരക്കിലും രോഗവ്യാപനത്തിലും വായുമലിനീകരണത്തിന്റെ പങ്കിനെ കുറിച്ച് നടത്തിയ പഠനത്തിലും ആയുർദൈർഘ്യവും വായുമലിനീകരണവും തമ്മിലുള്ള ബന്ധത്തെ പറ്റി വിശദീകരിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെമ്മാടിത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കില്ല, ജയശങ്കറെ മര്യാദ പഠിപ്പിക്കും: എം ബി രാജേഷ്