Select Your Language

Notifications

webdunia
webdunia
webdunia
webdunia

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

എ കെ ജെ അയ്യർ

, വെള്ളി, 27 ഡിസം‌ബര്‍ 2024 (18:02 IST)
ആലപ്പുഴ: പതിനാറുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ചവറ ശങ്കരമംഗലം സ്വദേശിയായ പത്തൊമ്പതുകാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകക്ക് താമസിക്കുന്ന 16കാരനെയാണ് യുവതി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 
 
തന്നെ ഡിസംബര്‍ ഒന്നിന് യുവതി വീട്ടില്‍ നിന്നും കൂട്ടികൊണ്ടു പോയെന്നും പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് 16കാരന്‍ പൊലീസിന് നല്‍കിയ മൊഴി. 19കാരിയും 16കാരനും മൈസൂരു, മാഹി , പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പൊലീസ് പറയുന്നു. 
 
മുമ്പ് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ യുവതിയുടെ ബന്ധു കൂടിയായ 16കാരന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവില്‍ പോയത്.
 
 16 കാരന്റെ മാതാവ് വള്ളികുന്നം പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട ബസ്റ്റാന്റില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു