അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; കാമുകനും മരുമകളും ചേർന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു
സുഹൃത്ത് മനീഷുമായി അൽപ്പാന വിവാഹേതര ബന്ധം പുലർത്തിയിരുന്നത് അമ്മായിയമ്മ മനസ്സിലാക്കി.
Publish Date: Fri, 10 Jan 2020 (09:15 IST)
Updated Date: Fri, 10 Jan 2020 (09:18 IST)
അവിഹിത ബന്ധത്തിന് തടസ്സം നിന്ന അമ്മായിയമ്മയെ മരുമകൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു. രാജസ്ഥാനിലെ ജ്ജുൺജ്ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മരുമകൾ അൽപ്പാന സുഹൃത്തായ ജയ്‌പൂർ സ്വദേശി മനീഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. ഇതിന് തടസ്സം നിന്നതാണ് ഇവരുടെ കൊലപാതകത്തിന് കാരണമായത്.
സുബോധ് ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകൾ അൽപ്പാനയെയും കാമുകൻ കൃഷ്ണകുമാറിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്ത് മനീഷുമായി അൽപ്പാന വിവാഹേതര ബന്ധം പുലർത്തിയിരുന്നത് അമ്മായിയമ്മ മനസ്സിലാക്കി. അവർ തമ്മിൽ നിരന്തരം ഫോൺ വിളിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച് അൽപ്പാനയെ അമ്മായിയമ്മ നിരന്തരം കുത്തുവാക്കുകൾ പറയുന്നത് പതിവായി. ഇരുവരുടെയും പ്രണയത്തിന് അമ്മായിയമ്മ തടസ്സകാമുന്നതിനാൽ കൊലപ്പെടുത്തുകയായിരുന്നു.
2019 ജൂൺ 2നാണ് സുബോധ് ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. സംശയം തോന്നിയ ബന്ധുക്കൾ തന്നെയാണ് അൽപ്പാനയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതും തെളിവുകൾ കൈമാറിയതും.തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.