Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ക്ക് മാത്രം ‘ദിവ്യചുംബന’ങ്ങള്‍ നല്‍കി അസുഖം ഭേദമാക്കുന്ന ചുംബനസ്വാമി അറസ്റ്റില്‍

ചുംബനസ്വാമി
ഗുവാഹത്തി , ശനി, 25 ഓഗസ്റ്റ് 2018 (19:43 IST)
സ്ത്രീകള്‍ക്ക് മാത്രം ‘ദിവ്യചുംബന’ങ്ങള്‍ നല്‍കി അസുഖം ഭേദമാക്കുന്ന ‘ചുംബനസ്വാമി’ അറസ്റ്റില്‍. ചികിത്സയുടെ പേരില്‍ സ്ത്രീകളെ ചുംബിക്കുകയും ആലിംഗനം ചെയ്യുന്ന രാം പ്രകാശ് ചൌഹാന്‍ എന്ന ‘ചുംബനസ്വാമി’യെ അസമിലെ മോറിഗാവില്‍ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്.
 
സ്വയം‌പ്രഖ്യാപിത ആള്‍ദൈവമായ രാം പ്രകാശ് ചൌഹാന്‍ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ കുഴപ്പങ്ങള്‍ പരിഹരിക്കാനായാണ് ‘ദിവ്യചുംബന’ങ്ങള്‍ നല്‍കിയിരുന്നത്. ഈ ചുംബനങ്ങളിലൂടെ സ്ത്രീകള്‍ സൌഖ്യം പ്രാപിക്കുമെന്നായിരുന്നു ഇയാളുടെ പ്രചരണം. 
 
മഹാവിഷ്ണുവില്‍ നിന്നുള്ള ദിവ്യശക്തി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. നിരവധി ഗ്രാമീണസ്ത്രീകളെയാണ് ഇയാള്‍ ഇങ്ങനെ ശാരീരികമായി ചൂഷണം ചെയ്തിട്ടുള്ളത്.
 
രോഗങ്ങള്‍ സുഖപ്പെടുത്തുന്ന കേന്ദ്രമായി സ്വന്തം വീട് മാറ്റിയ രാം പ്രകാശ് ചൌഹാന്‍ വീട്ടില്‍ ഒരു ക്ഷേത്രവും പണികഴിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019നെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കോൺ‌ഗ്രസ്; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മൂന്ന് സമിതികൾ