Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടത്തായി കൊലപാതകങ്ങൾ: കല്ലറകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശ ലാബുകളിൽ പരിശോധിക്കും

കൂടത്തായി കൊലപാതകങ്ങൾ: കല്ലറകളിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശ ലാബുകളിൽ പരിശോധിക്കും
, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
2002 മുതൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് വിഷം അകത്തു ചെന്നാണോ മരിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണ്. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.   
 
കല്ലറകളിൽ നിന്നു ശേഖരിച്ച് മൃതദേഹാവശിശിഷ്ടങ്ങൾ അമേരിക്കയിലെ ലാബുകളിൽ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൈറ്റോ കോൺസ്ട്രിയൽ ഡിഎൻഎ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താൻ സധിക്കും എന്നണ് ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നത്.
 
കൂടത്തായി കൊലപാതക അന്വേഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കേസ് അന്വേഷണത്തിന് കൂടുതൽ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു കൊലപാതകങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറൻസിക് ഫലങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ചിന് ലഭിക്കേണ്ടതുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പുലർച്ചെ മുതൽ രാത്രി വരെ അടുക്കളയിൽ കിടന്നു നരകിച്ചാലും "വെറുതെ ഇരിക്കുന്ന സ്ത്രീ" എന്നതാണ് അവൾക്ക് കിട്ടുന്ന ബഹുമതി‘, ജോളിക്ക് പിഴച്ചത് എവിടെ? - കുറിപ്പ്