Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നു, പൊളിറ്റിക്കൽ ത്രില്ലറുമായി ബോബി സഞ്ജെയ് !

മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നു, പൊളിറ്റിക്കൽ ത്രില്ലറുമായി ബോബി സഞ്ജെയ് !
, ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (16:11 IST)
കേരള മുഖ്യമന്ത്രിയായി വേഷമിടാൻ തയ്യാറെടുക്കുകയാണ് മലായാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ബോബി സഞ്ജെയ് ഒരുക്കുന്ന തിരക്കഥയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.
 
ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഒരു പൊളിറ്റിക്കൾ സിനിമയിൽ മമ്മൂട്ടി വേഷമിടുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി താരം വേഷമിട്ടതിന് പിന്നാലെയാണ് ഇപ്പോൾ കേരള മുഖ്യമന്ത്രിയാവാൻ മമ്മൂട്ടി തയ്യാറെടുക്കുന്നത്.     
 
സിനിമയുടെ ചിത്രീകരണം ഈ മാസം അരംഭിക്കും. തിരുവനന്തപുരമായിരിക്കും പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ പേര് ഇതേവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിഷണു ഉണ്ണുകൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജെയുടെ തിരക്കഥയിൽ ആദ്യമായാണ് മമ്മൂട്ടി നായകനാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'തങ്കം' വരുന്നു; ക്രൈം ഡ്രാമയുമായി ശ്യാം പുഷ്ക്കരൻ