Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ കൊന്നു, ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ മൌനസമ്മതം നൽകി ഷാജു; അന്ത്യ ചുംബനം ഒരുമിച്ച് നൽകണമെന്നത് തന്റെ തീരുമാനമെന്ന് ജോളി

മകളെ കൊന്നു, ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ മൌനസമ്മതം നൽകി ഷാജു; അന്ത്യ ചുംബനം ഒരുമിച്ച്   നൽകണമെന്നത് തന്റെ തീരുമാനമെന്ന് ജോളി

ചിപ്പി പീലിപ്പോസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (12:29 IST)
കൂടത്തായി കൊലപാതകങ്ങളിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയേയും മകൾ ആൽഫൈനേയും ഇല്ലാതാക്കാൻ പ്ലാൻ ചെയ്തതിനെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. 
 
സിലിയുടെ മരണശേഷം ‘എവരിതിങ് ഈസ് ക്ലിയർ’ എന്ന് ജോളി ഷാജുവിന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. ഷാജുവിനോട് അധികം അടുപ്പം വേണ്ട എന്ന സിലിയുടെ അടുപ്പിച്ചുള്ള മുന്നറിയിപ്പും ഭീഷണിയുമാണ് കാര്യങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയോട് അടങ്ങാത്ത പകയായിരുന്നു ജോളിക്കുണ്ടായിരുന്നത്. 
 
ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ മൌനം സമ്മതമായിരുന്നു ഷാജുവിന്റെ മറുപടിയെന്നും ജോളി പറയുന്നു. അന്ത്യ ചുംബനം ഒരുമിച്ച് നൽകാമെന്ന് തീരുമാനിച്ചത് താനാണെന്നും ജോളി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പറ്റൂല്ല സാറേ'; ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയെ നിർത്തിപ്പൊരിച്ച് വീട്ടമ്മ; വൈറലായി വീഡിയോ