'എന്റെ കൈ തരിച്ചു', ഒരാളുടെ കരണത്തടിച്ചിട്ടുണ്ട് എന്ന് സംയുക്ത മേനോൻ !

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (16:14 IST)
തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായാണ് സംയുക്ത മേനോൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ പുകവലിക്കാരനായ ബിനീഷിന്റെ മുഖത്തടിക്കുന്ന ദേവി സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരാളെ മുഖത്തടിക്കേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംയുക്ത.
 
ആരെയെങ്കിലും ശരിക്കും മുഖത്തടിച്ചിട്ടുണ്ടോ എന്ന് ഒരു അമുഖത്തിലെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. പൊതുസ്ഥലത്ത് വച്ച് പുകവലിച്ചതിന് തന്നെയാണ് ഒരാളുടെ മുഖത്തടിച്ചത് എന്ന് സംയുക്ത പറയുന്നു. എന്റെ അമ്മക്ക് ശ്വാസംമുട്ട് ഉണ്ട്. പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കാനേ സാധിക്കില്ല. 
 
ഒരിക്കൽ ഞാനും അമ്മയും ഒരു റോഡരികിൽ നിൽക്കുകയായിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത് നിന്ന് ഒരാൾ പുകവലിക്കാൻ തുടങ്ങി. ഇതോടെ അമ്മ മൂക്കുപൊത്തി. അവിടുന്ന് മാറി നിൽക്കാനും ഇടം ഉണ്ടായിരുന്നില്ല. ഞാൻ അയാളുടെ അടുത്ത് ചെന്ന് പുകവലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട് അതിനായി അപ്പുറത്ത് വേറെ സ്ഥലം ഉണ്ടല്ലോ എന്ന് മാന്യമായി പറഞ്ഞു    
 
എന്നാൽ അതിന് വളരെ മോശമായാണ് അയാൾ എന്നോട് പ്രതികരിച്ചത്. കേട്ടു നിൽക്കാൻ എനിക്കായില്ല. കൈ തരിച്ചു നിയത്രണം വിട്ട് ഞാൻ അയാളുടെ മുഖത്തടിച്ചു. ഇതൊക്കെ കണ്ടതോടെ അമ്മയും വല്ലാതായി. ഇത്രക്കൊക്കെ പ്രതികരിക്കണോ എന്നായിരുന്നു അമ്മയുടെ ചോദ്യം. നടന്നുകഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ടെന്ത് കാര്യം. സംയുക്ത പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂട്ടി ദി മാസ്റ്റർ’, തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസങ്ങൾ ഇവർ; വോഗ് മാഗസിന്റെ ലിസ്റ്റിൽ മോഹൻലാലില്ല !