ജോളി സാത്താന്‍ ആരാധിക? വെള്ളിയാഴ്ചകളില്‍ സാത്താന്‍ പൂജ നടത്തി? അധികാരവും സമ്പത്തും നേടാന്‍ മനുഷ്യക്കുരുതിയും ആഭിചാരവും?

സിറിള്‍ ജോഷ്വ
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (15:59 IST)
കൂടത്തായി പരമ്പരക്കൊലപാതക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേസിലെ പ്രതി ജോളി ജോസഫ് സാത്താന്‍ ആരാധികയായിരുന്നെന്നും പതിവായി സാത്താന്‍ പൂജ നടത്തുമായിരുന്നു എന്നും വിവരങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കട്ടപ്പനയില്‍ സാത്താന്‍ പൂജ നടത്തുന്നവരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.
 
ആഭിചാരവും മനുഷ്യക്കുരുതിയും നടത്തി സമ്പത്തും അധികാരവും നേടുക എന്നതായിരുന്നു ജോളിയുടെ പൈശാചിക കൃത്യങ്ങള്‍ക്ക് പിന്നിലെ ലക്‍ഷ്യമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തുന്നത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാത്താന്‍ പൂജാ സംഘത്തില്‍ ജോളിയും അംഗമായിരുന്നു എന്നാണ് വിവരം.
 
ഷാജുവിന്‍റെ പെണ്‍കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്തിയതാണ് ജോളി സാത്താന്‍ പൂജാ സംഘത്തിലെ അംഗമാണെന്ന സംശയം ബലപ്പെടുത്തുന്നത്. പെണ്‍കുട്ടികളെ കുരുതികൊടുക്കുന്നതിലൂടെ വേഗം ഫലപ്രാപ്തി കൈവരുമെന്ന വിശ്വാസം സാത്താന്‍ ആരാധക സംഘത്തിന് ഉണ്ടത്രേ.
 
ജോളിയും ആദ്യഭര്‍ത്താവ് റോയിയും വീട്ടില്‍ ചില പൂജകളൊക്കെ നടത്താറുണ്ടായിരുന്ന വിവരം അയല്‍ക്കാരും പറയുന്നുണ്ട്. ഇത് ആഭിചാരകര്‍മ്മങ്ങളായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ജ്യോത്സ്യന്‍‌മാരുമായി ജോളിക്കും റോയിക്കും ഉണ്ടായിരുന്ന ബന്ധങ്ങളും സംശയമുണര്‍ത്തുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments