Webdunia - Bharat's app for daily news and videos

Install App

അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകർത്തു, തല വെട്ടിമാറ്റി, ഉടൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, മകന്റെ ക്രൂരത ഇങ്ങനെ !

Webdunia
ശനി, 11 ജനുവരി 2020 (14:23 IST)
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകർത്ത്, തല അറുത്തുമാറ്റി, മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈലാണ്  സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ മുറിയിൽ ഇയാൾ 36 മണിക്കൂറുകൾ താമസിക്കുകയും ചെയ്തു. സൊറാലി ഖാൻ എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.       
 
മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അമ്മയുമായി 25കാരൻ തർക്കത്തിലാവുകായായിരുന്നു. ഇതിനിടെ. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് ഇയാൾ തല അടിച്ചു തകർത്തു. പിന്നീട് തല അറുത്തുമാറ്റി. മുറിയിലാകെ രക്തം പടർന്നതോടെ മൃതദേഹം വലിച്ചിഴച്ച് ടോയ്‌ലെറ്റിൽ എത്തിച്ചു,
 
ശേഷം മൃതദേഹം മുറിയിൽ തിരികെ കൊണ്ടുവന്ന ശേഷം എസി ഓണാക്കി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. പിറ്റേ ദിവസം അതേ മുറിയിൽ ഇരുന്ന് മദ്യപിച്ച ശേഷം ഇയാൾ മൃതദേഹം വെട്ടിനുറുക്കി പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു, അമ്മയുടെ അഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു. മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിദ്യാവിഹാറിലെ നേവൽ ഗേറ്റിന് സമീപത്ത് നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂരമായ സംഭവം പുറത്തുവന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

അടുത്ത ലേഖനം
Show comments