Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരയെന്ന് കരുതി മൂർഖൻ വിഴുങ്ങിയത് പ്ലാസ്റ്റിക് കുപ്പി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

ഇരയെന്ന് കരുതി മൂർഖൻ വിഴുങ്ങിയത് പ്ലാസ്റ്റിക് കുപ്പി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
, ശനി, 11 ജനുവരി 2020 (13:25 IST)
പ്ലസ്റ്റിക് നമ്മുടെ പ്രകൃതിയെ കീഴടിക്കി കഴിഞ്ഞിരിക്കുന്നു. ഇത് ജീവ ജാലങ്ങൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞിട്ടും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് നമ്മൾ ഒഴിവാക്കുന്നില്ല. ഇപ്പോഴിതാ പ്ലസ്റ്റിക് ജീവികളിൽ ഉണ്ടാക്കുന്ന അപകടകരമായ അവസ്ഥയുടെ ഒരു നേർകാഴ്ച പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ.
 
ഇരയെന്ന് തെറ്റിദ്ധരിച്ച് പ്ലാസ്റ്റിക് ബോട്ടിൽ വിഴുങ്ങിയ പാമ്പിന്റെ ദൃശ്യമാണ് പ്രവീൺ കസ്വാൻ പങ്കുവച്ചിരിക്കുന്നത്. വിഴുങ്ങിയത് ഇരയല്ല എന്ന് മനസിലായതോടെ പ്ലാസ്റ്റിക് ബോട്ടിൽ  ഛർദ്ദിക്കുന്ന പാമ്പിനെ ദൃശ്യങ്ങളിൽ കാണാം. 'നമ്മൾ പേക്ഷിക്കുന്ന പ്ലാസ്റ്റിക് എങ്ങനെ വന്യ ജിവികളെ ബാധിക്കുന്നു എന്ന് കാണൂ' എന്ന കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ഫോടനം വിജയകരം: തകർന്നടിഞ്ഞ് ആൽഫാ സെറീനും ഹോളിഫെയ്‌ത്തും; പൊടിപടലത്തില്‍ മുങ്ങി മരട്