സ്വവര്‍ഗാനുരാഗ ബന്ധം അവസാനിപ്പിച്ചതിന് 19കാരി 17കാരിയോട് ചെയ്‌തത് അതിക്രൂരത; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - യുവാവ് രക്ഷപ്പെട്ടത് ചോദ്യം ചെയ്യലില്‍

സ്വവര്‍ഗാനുരാഗ ബന്ധം അവസാനിപ്പിച്ചതിന് 19കാരി 17കാരിയോട് ചെയ്‌തത് അതിക്രൂരത; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - യുവാവ് രക്ഷപ്പെട്ടത് ചോദ്യം ചെയ്യലില്‍

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (14:18 IST)
സ്വവര്‍ഗാനുരാഗ ബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായ 19കാരി 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തി. ആഗ്രയില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ സഹപാഠി കൂടിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബന്ധം അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സമ്മതിച്ചു.

രണ്ട് മാസം മുമ്പാണ് പരിക്കേറ്റ പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചത്. സംഭവദിവസം പുലര്‍ച്ചെ 2.30തോടെ ടെറസില്‍ ഒറ്റയ്‌ക്ക് കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കു നേര്‍ക്ക് 19കാരി ആസിഡ് ഒഴിക്കുക്കയായിരുന്നു. സ്വന്തം ശരീരത്തിലും ആസിഡ് കുറച്ച് ആസിഡ്  ഒഴിച്ച ശേഷം അവിനാഷ് എന്ന യുവാവിനു മേല്‍ കുറ്റം ആരോപിച്ചു.

ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായി സംസാരിച്ച പെണ്‍കുട്ടിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോള്‍ കുറ്റം സമ്മതിച്ചു. യുവാവും 17കാരിയും തമ്മില്‍ അടുപ്പത്തിലായതും താനുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ  മാറിടത്തിലും കൈയിലുമാണ് പൊള്ളലേറ്റത്. 19കാരിയുടെ പ്രതിയുടെ വീട്ടിലാണ് 17കാരി വാടകയ്‌ക്ക് താമസിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments