Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 5 ഫെബ്രുവരി 2020 (10:47 IST)
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 
കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ തെന്മല സ്വദേശിയായ 28കാരൻ അരുണാണ് പിടിയിലായത്.
 
അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുളത്തൂപ്പുഴ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയില്‍ റോഡിന് സമീപം സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ഏറെകാലമായി ഇയാള്‍ പ്രണയം നടിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് കുട്ടിയെ ഫോണില്‍ വിളിച്ചാണ് അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും പെൺക്കുട്ടിയെ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുണി അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമം; പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം