Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയിൽ

തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയിൽ
, ശനി, 29 ഡിസം‌ബര്‍ 2018 (14:20 IST)
കോട്ടയം: യുവ തിരക്കഥകൃത്ത് കഞ്ചാവുമായി പിടിയിൽ‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനെയാണ് ഹോട്ടൽ മുറിയിൽനിന്നും കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൂന്ന് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. 
 
രണ്ടാമത്തെ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് കോട്ടയത്ത് ഹോട്ടൽ മുറിയെടുത്ത്. രണ്ട് ദിവസമായി ദിലിപും കൂട്ടുകാരും. ഹോട്ടൽ മുറിയിൽ തന്നെയായിരുന്നു. തുടക്കം മുതൽ തന്നെ ദിലീപിന്റെ പെരുമാറ്റത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പന്തികേട് തോന്നിയിരുന്നു. 
 
നഗരത്തിലെ കഞ്ചവ് വിൽപ്പനക്കാരൻ ദിലീപിനെ അന്വേഷിച്ച് ഹോട്ടലിൽ എത്തുകയും ചെയ്തു. ഇതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം പൊലീസ് എത്തി മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി തോന്നുംപോലെ ഓഫറുകൾ നൽകാനാകില്ല, ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പടെയുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ