Publish Date: Fri, 28 Dec 2018 (19:49 IST)
Updated Date: Fri, 28 Dec 2018 (19:53 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഐശ്വര്യപൂർണമാക്കുന്നതിന് അത്തം നക്ഷത്രക്കാർ വിഘ്നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളിൽ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാർക്ക് ഗുണം ചെയ്യും.
ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വിഘ്നേശ്വരന് കറുകമാല സമർപ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭഗവാന് പലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.