Webdunia - Bharat's app for daily news and videos

Install App

മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - സംഭവം അട്ടപ്പാടിയില്‍

മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - സംഭവം അട്ടപ്പാടിയില്‍

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (07:44 IST)
മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവാണ് (27) ജനക്കൂട്ട വിധിക്ക് ഇരയായത്. യുവാവിന്റെ കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം നാട്ടുകാര്‍ വീഡിയോയും ചിത്രങ്ങളും ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തു വന്നതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

മര്‍ദ്ദിച്ച അവശനാക്കിയ ശേഷം നാട്ടുകാര്‍ മധുവിനെ പൊലീസിന് കൈമാറിയെങ്കിലും സ്‌റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടെ ശര്‍ദ്ദിച്ചതിനാല്‍ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യ മരിച്ചു. നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് മധു മൊഴി നല്‍കിയെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന കവറില്‍ നിന്നും മുളകുപൊടിയും മല്ലിപ്പൊടിയും കണ്ടെത്തുകയും ചെയ്‌തു. ഇവയെല്ലാം യുവാവ് മോഷ്‌ടിച്ചതെന്നായിരുന്നു നാട്ടുകാരുടെ ഭാഷ്യം.

തുടര്‍ന്ന് മധുവിന്റെ കൈകള്‍ ബന്ധിച്ച ശേഷം ചുറ്റും കൂടി നിന്നവരില്‍ ചിലര്‍ മര്‍ദ്ദിച്ചു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തി. അവശനായ യുവാവിനെ  പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ആരോഗ്യനില തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments