Publish Date: Mon, 18 Dec 2017 (16:54 IST)
Updated Date: Mon, 18 Dec 2017 (16:57 IST)
ആലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ ചിറപ്പ് മഹോത്സവം തകര്‍ക്കുന്നതിനു വേണ്ടി സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തിയ അടവുനയത്തിന്റെ ഭാഗമാണ് ചിറപ്പു തുടങ്ങുന്നതിന്റെ തലേ ദിവസം വൈകിട്ട് നടത്തിയ ഒഴിപ്പിക്കല്‍ നാടകമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാര്‍.
ഇത്രയും നാള്‍ തെരുവു കയ്യേറി കാല്‍നട യാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കി കച്ചവടം ചെയ്തവരെ ഒഴിപ്പിക്കാന്‍ തയ്യാറാകാതിരുന്ന പൊതുമരാമത്തുമന്ത്രിയും നഗരസഭാ ചെയര്‍മാനും വര്‍ഷങ്ങളായി ചിറപ്പ് ഉത്സവത്തിനുമാത്രം കച്ചവടം ചെയ്യുന്നവരെ ഒഴിവാക്കി തെരുവ് കയ്യേറ്റക്കാര്‍ക്ക് വീണ്ടും ഒത്താശ ചെയ്തു കൊണ്ട് ചിറപ്പ് ഉത്സവത്തിന്റെ ശോഭ കെടുത്തുകയായിരുന്നു. ഇടതു-വലതു മുന്നണി നേതാക്കളുടെ ബിനാമികളാണ് തെരുവു കയ്യേറി കച്ചവടം ചെയ്യുന്നവരില്‍ അധികവും. ഇപ്പോള്‍ തെരുവുകളിലെ മാലിന്യം നീക്കം ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍. മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിലും ഇതേ അടവുനയം തന്നെയാണ് ഇവര്‍ പിന്തുടര്‍ന്നത് - സി കൃഷ്ണകുമാര്‍.
ബിജെപി ആലപ്പുഴ നിയോജകമണ്ഡലം ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.