Webdunia - Bharat's app for daily news and videos

Install App

മധ്യവയസ്കനെ വെടിവെച്ച് കൊന്ന് യുവതി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ജിതിൻ രാജ്
ശനി, 2 നവം‌ബര്‍ 2019 (15:53 IST)
ദൗലത്താബാധിലെ ദ്വാരക എക്സ്പ്രസ്സ് വേക്ക് സമീപം അമ്പത്തഞ്ചുകാരനെ വെടിയേറ്റ നിലയിൽ കാറിൽ നിന്നും കണ്ടെത്തി. മരണപ്പെട്ട വ്യക്തി സമീപജില്ലയായ ജജ്ജാറിൽ നിന്നുമുള്ള റോഷൻ ലാൽ ആണെന്നാണ് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്ന യുവതിയാണ് കൊലചെയ്തതെന്നാണ് പ്രാഥമികവിവരം. തലയിൽ വെടിയേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 
 
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ജജ്ജാറിലെ ഓഫീസിൽ നിന്നും സുമിത് ഫോഗാട്ട് എന്ന സ്ത്രീയാണ് തന്റെ അച്ഛനെ കൂട്ടികൊണ്ടുപോയതെന്ന് മരണപ്പെട്ട റോഷൻ ലാലിന്റെ മകൻ രാഹുൽ കുമാർ പൊലീസിനു മൊഴി നൽകി. സഹപ്രവർത്തകരോട് ഗുരുഗ്രാമിലുള്ള മറ്റൊരു ഓഫീസിലേക്ക് പോകുകയെന്നാണ് ഈ സ്ത്രീ പറഞ്ഞിരുന്നത്. പക്ഷേ പറഞ്ഞതിനു വിപരീതമായി മറ്റിടങ്ങളിലേക്കാണ് ഇരുവരും പോയതെന്നും തുടർന്ന് രണ്ടുപേരും ഒരുമിച്ചിരുന്നു മദ്യപിച്ചെന്നും മകൻ പറയുന്നു.
 
തലയിൽ മുറിവുകളോടെ കാറിൽ അബോധത്തിൽ കിടന്നിരുന്ന അച്ഛനെ പറ്റിയുള്ള വിവരങ്ങൾ തന്നെ അറിയിച്ചത് പരിചയക്കാരനാ‍യ വ്യക്തിയാണെന്ന് മകൻ പറഞ്ഞു. താൻ അവിടെ എത്തിച്ചേരുമ്പോഴേക്കും തലയുടെ മർമസ്ഥാനത്ത് ബുള്ളെറ്റ് ഏറ്റ നിലയിൽ ആയിരുന്നുവെന്ന് കുമാർ പറയുന്നു. 
 
ഫോഗാട്ട് ആണ് അച്ഛൻറെ മരണത്തിന് പിന്നിലെന്ന്‌ ബലമായി  സംശയിക്കുന്നതായി  കുമാർ പറഞ്ഞു. ഐ.പി.സി സെക്ഷൻ 302 പ്രകാരം വധശ്രമത്തിനും ഗൂഢാലോചനക്കുമായി രാജേന്ദ്ര പാർക്ക് സ്റ്റേഷനിൽ ഗുരുഗ്രാം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
പ്രാഥമികാന്വേഷണപ്രകാരം ഫോഗോട്ടിനെയാണ് കുറ്റവാളിയായി പരിഗണിക്കുന്നതെന്നും സാഹചര്യ തെളിവുകളും മരണപ്പെട്ട വ്യക്തിയുടെ മകന്റെ മൊഴികളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായും ഗുരുഗ്രാം പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് ബോഗൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

അടുത്ത ലേഖനം
Show comments