Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മധു മക്കളെ ഉപദ്രവിക്കുന്ന കാര്യം അവരുടെ അമ്മ തന്നെയാണ് എന്നോട് പറഞ്ഞത്’; വാളയാർ കേസിൽ പ്രതിക്കെതിരെ സഹോദരൻ

'മധു മക്കളെ ഉപദ്രവിക്കുന്ന കാര്യം അവരുടെ അമ്മ തന്നെയാണ് എന്നോട് പറഞ്ഞത്’; വാളയാർ കേസിൽ പ്രതിക്കെതിരെ സഹോദരൻ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:50 IST)
വാളയാർ കേസിൽ കോടതി വെറുതേ വിട്ട മധു കുറ്റക്കാരൻ തന്നെയാണെന്നും അയാൾക്ക് ശിക്ഷ ലഭിക്കണമെന്നും മധുവിന്റെ സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍. പെണ്‍കുട്ടികളെ മധു ഉപദ്രവിക്കുന്ന കാര്യം കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 
 
പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തെക്കുറിച്ച് മധുവിനോട് ചോദിച്ചപ്പോള്‍ മധു തന്നോട് വഴക്കിട്ടതായും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. മധു പെൺകുട്ടികളെ ഉപദ്രവിച്ച കാര്യം പൊലീസിനോടും കോടതിയോടും പറഞ്ഞതാണ്. മധു തെറ്റ് ചെയ്തിട്ടുണ്ട്. അയാൾക്ക് ശിക്ഷ കിട്ടണം. തെറ്റ് ചെയ്ത മധുവിന് കോടതി എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ലെന്നറിയില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ ചോദിക്കുന്നു.
 
പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസില്‍ അപ്പീല്‍ നല്‍കുമെന്നും തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്വാസനാളത്തിൽ മുലപ്പാൽ തടഞ്ഞ് കുഞ്ഞ് മരിച്ചു; സംഭവം ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കേ