Webdunia - Bharat's app for daily news and videos

Install App

മദ്യപാനത്തെ എതിർത്തു: ഭാര്യയെ തലയറുത്ത് കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

മുറിച്ചെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

തുമ്പി ഏബ്രഹാം
ചൊവ്വ, 12 നവം‌ബര്‍ 2019 (09:23 IST)
മദ്യപാനിയിരുന്ന ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഭാര്യയെ യുവാവ് തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശില്‍ ആഗ്രയിലാണ് ദാരുണമായ സംഭവം നടന്നത്. മുറിച്ചെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
 
ടിവി മെക്കാനിക്കായ നരേഷിന്റെ അമിതമായ മദ്യപാനത്തെത്തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. സംഭവദിവസം നരേഷ് വീട്ടിലിരുന്നു മദ്യപിച്ചു. ഇതു തടയാന്‍ ശ്രമിച്ച ഭാര്യ ശാന്തിയെ കത്തിയെടുത്ത് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മുറിച്ചെടുത്ത ഭാര്യയുടെ തല പെട്ടിയിലാക്കി സൂക്ഷിച്ചു. മൃതദേഹം കിടന്ന മുറി പുറത്തുനിന്നും പൂട്ടി.
 
അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നരേഷിനായി പോലീസ് തെരച്ചില്‍ തുടങ്ങിയ സമയത്ത് മുറിച്ചെടുത്ത തല സൂക്ഷിച്ചിരുന്ന പെട്ടിയു മായി ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
 
അതേസമയം താന്‍ മദ്യപാനിയല്ലെന്ന് നരേഷ് പറഞ്ഞു.ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് ഇയാള്‍ ആരോപിച്ചത്. 17 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് നാല് കൂട്ടികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments