Webdunia - Bharat's app for daily news and videos

Install App

വിറ്റത് രണ്ട് ലക്ഷം രൂപയ്‌ക്ക്; ലൈംഗിക പീഡനം താങ്ങാനാകാതെ കുട്ടി രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടി - അമ്മയും മകനും അറസ്‌റ്റില്‍

വിറ്റത് രണ്ട് ലക്ഷം രൂപയ്‌ക്ക്; ലൈംഗിക പീഡനം താങ്ങാനാകാതെ കുട്ടി രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടി - അമ്മയും മകനും അറസ്‌റ്റില്‍

Webdunia
വെള്ളി, 4 ജനുവരി 2019 (15:17 IST)
രണ്ട് ലക്ഷം രൂപ നല്‍കി വാങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച അമ്മയും മകനും അറസ്‌റ്റില്‍. ഹരിയാനയിലെ ബിവാനി സ്വദേശികളായ സന്ദീപ്, അമ്മ ശകുന്തള എന്നിവരാണ് പിടിയിലായത്.

ബന്ധുവീട്ടില്‍ പോകാമെന്ന് പറഞ്ഞ് അമ്മാവനാണ് പെണ്‍കുട്ടിയെ ഒഡീഷയില്‍ നിന്ന് ഹരിയാനയിലെത്തിച്ചത്. ഇവിടെ വെച്ച് അമ്മാവന്‍ ശകുന്തളയില്‍ നിന്നും പണം വാങ്ങി പെണ്‍കുട്ടിയെ കൈമാറി.

കുട്ടിയുടെ സമ്മതമില്ലാതെ ഒരു ക്ഷേത്രത്തില്‍ വച്ച് സന്ദീപ് കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടില്‍ വച്ച് രണ്ട് മാസത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ലൈംഗിക പീഡനത്തിനൊപ്പം ശകുന്തളയും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു.

പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി വീടിന്‍റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയാണ് വിഷയം പൊലീസിനെ അറിയിച്ചത്. അറസ്‌റ്റിലായ സന്ദീപിനും ശകുന്തളയ്‌ക്കുമെതിരെ  ബാലവിവാഹം നിരോധന നിയമം, പോക്സോ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments