16 വയസുകാരനും 14 വയസുകാരിക്കും കല്യാണം?- വൈറലായി വീഡിയോ

വെള്ളി, 4 ജനുവരി 2019 (11:44 IST)
കേവലം ലൈക്കിനും ഷെയറിനും വേണ്ടി വ്യത്യസ്ത പരീക്ഷിക്കുകയാണ് യുവതലമുറ. ഇത്തരത്തിൽ വ്യത്യസ്ത പരീക്ഷിച്ച് നിരവധി കുട്ടികളാണ് ടിക്ടോക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങൾ ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ സഭ്യതയും മാന്യതയും പുലർത്താൻ ഇവർ ശ്രമിക്കാറുമില്ല. 
 
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 16 വയസ് കാരനും 14 വയസു കാരിക്കും കല്യാണം മുവാറ്റുപുഴ വാളകം സ്കൂളിലെ പ്ലസ് 1 വിദ്യാർത്ഥി ആണ് ആൺകുട്ടി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇരുവരും വിവാഹിതരാകുന്നതും യുവാവ് പെൺകുട്ടിക്ക് സിന്ദൂരം ചാർത്തി കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. 
 
എന്നാൽ, ഇത് ടിൿടോക് വീഡിയോക്ക് വേണ്ടിയെടുത്തതാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വിനോദത്തിനും കൂടി ഉള്ളതാണെങ്കിലും ഇത്തരത്തിൽ ചില പ്രവർത്തികൾ ചെയ്യുമ്പോൾ അത് ചിലപ്പോൾ അവരുടെ കുടുംബത്തെ ബാധിക്കുമെന്ന വിവരം ഇവർ മനസ്സിലാക്കുന്നില്ല എന്നും ആരോപണമുയരുന്നുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരുപാട് നടൻമാർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അയാളുടെ ഉദ്ദേശം മോശമായിരുന്നു: ശ്രുതി ഹരിഹരൻ