വഞ്ചിക്കുന്നു എന്ന് സംശയം, ഭർത്താവ് 19കാരിയായ ഭാര്യയുടെ തലവെട്ടി, മൃതദേഹം ബാഗിലാക്കി കനാലിൽ തള്ളാൻ ശ്രമിക്കവെ പ്രതി കുടുങ്ങിയത് ഇങ്ങനെ

ബുധന്‍, 17 ഏപ്രില്‍ 2019 (13:01 IST)
ഈറോഡ്: ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന സംശയത്തെ തുടർന്ന് 19കാരിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലെ മെട്ടുക്കഡെയിലാണ് സംഭവം ഉണ്ടായത്. ഭാര്യയുടെ മൃതദേഹം ബാഗിലാക്കി കാനാലിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് പ്രദേശവാസികൾ കണ്ടതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ പുറത്തറിയുന്നത്. മുനിയപ്പൻ എന്ന 28കാരനാണ് ഭാര്യ നിവേദയെ കൊലപ്പെടുത്തിയത്. 
 
എട്ടു മാസങ്ങൾക്ക് മുൻപ് വിവാഹിതരയതിന് പിന്നാലെയാണ് കർണാടകയിലെ ഷിമോഗ സ്വദേശികളായ ദമ്പതികൾ ഈറോഡിലെ മെട്ടുക്കഡെയിൽ താമസം ആരംഭിക്കുന്നത്. ഭാര്യ തന്നെ വഞ്ചിക്കുകയാണ് എന്ന് സംശയിച്ച് മുനിയപ്പൻ നിവേദയുമായി വഴക്കിടുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഇത്തരം ഒരു വഴക്കിനിടെ മുനിയപ്പൻ നിവേധയുടെ കഴുത്തിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരത്തിൽ നിന്നും തല വെട്ടിമാറ്റി മൃതദേഹം ഒരു ബാഗിനുള്ളിലാക്കി. 
 
ബൈക്കിൽ മൃതദേഹമടങ്ങിയ ബാഗ് കയറ്റി സമീപത്തെ പെരുൻഡുറൈ കനാലിൽ ഉപേക്ഷിക്കാനായിരുന്നു മുനിയപ്പന്റെ ശ്രമം. എന്നാൽ ബാഗിനുള്ളിൽ നിന്നും മൃതദേഹത്തിന്റെ കാലുകൾ പുറത്തുവന്നതോടെ കാനാലിന് സമീപത്തുണ്ടായിരുന്ന പ്രദേശവാസികൾ കണ്ടതോടെ ഇവാർ ആളുകളെ വിളിച്ചുകൂട്ടി. നാട്ടുകാർ പിടികൂടും എന്നുറപ്പായതോടെ മുനിയപ്പൻ ബൈക്ക് ഉപേക്ഷിച്ച് കനാലിലേക്ക് എടുത്തുചാടി എങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതിപക്ഷ പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായി ചൊല്ലുന്നു എന്ന ആക്ഷേപവുമായി ബിജെപി നേതാവ്; എന്നാൽ ശരിയായി പാടൂ എന്ന ആവശ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍, പാടാന്‍ വരികളറിയാതെ ബിജെപി നേതാവ്