യുവതിയുടെ കണ്ണിൽനിന്നും പുറത്തെടുത്തത് ജീവനുള്ള തേനീച്ചകളെ, 29കാരിയുടെ കണ്ണ് കൂടാക്കി തേനീച്ചകൾ മുട്ടയിട്ടു !

ചൊവ്വ, 16 ഏപ്രില്‍ 2019 (19:22 IST)
യുവതിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് നാല് ജീവനുള്ള തേനീച്ചകളെ. തായ്‌ലൻഡിൽനിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണിൽ അണുബാധയുമായി ഫൂയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 29കാരി ചികിത്സക്ക് എത്തിയതോടെയാണ് കണ്ണിനുള്ളിൽ തേനിച്ചകളെ കണ്ടെത്തിയത്.
 
മൈക്രോസ്കോപ് ഉപയോഗിച്ച് യുവതിയുടെ കണ്ണ് പരിശോധിച്ചതോടെ കണ്ണിനുള്ളിൽ ജീവനുള്ള എന്തോ അനങ്ങുന്നതായി ഡോക്ടർമാർക്ക് വ്യക്തമായിരുന്നു. ഇത് പുറത്തെടുത്തതോടെയാണ് തേനിച്ചകളാണ് എന്ന് വ്യക്തമായത്. ഇതാദ്യമായാണ് കണ്ണീനുള്ളിൽ നിന്നും ജീവനുള്ള തേനീച്ചകളെ പുറത്തെടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
 
യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴേക്കും കണ്ണിനുള്ളിലെ ഈർപ്പത്തെ സുരക്ഷിത ഇടമാക്കി തേനീച്ചകൾ മുട്ടയിട്ട് തുടങ്ങിയിരുന്നു. ഹലിക്റ്റഡി എന്ന കുടുംബത്തിൽ പെട്ട തേനീച്ചകളെയാണ് ഡോക്ടർമാർ യുവതിയുടെ കണ്ണിൽനിന്നും പുറത്തെടുത്തത്. യുവതിയുടെ കണ്ണിലെ അണുബാധ ഭേതപ്പെട്ടുവരികയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിസ സെന്‍ററില്‍ കൌണ്ടറിന് മുന്നില്‍ ലൈംഗികബന്ധം; ഇക്കാര്യത്തില്‍ താന്‍ വളരെ ഓപ്പണാണെന്ന് യുവതി !