Webdunia - Bharat's app for daily news and videos

Install App

യുവതിയെ കുളക്കടവിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക ബന്ധം, വീണ്ടും ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ മദ്യം മുഴുവൻ ബലമായി കുടിപ്പിച്ച് കുളത്തിലേക്ക് എടുത്തെറിഞ്ഞു, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (11:42 IST)
നവി മുംബൈയിലെ കലമ്പോലിയിലെ നഗ്നയായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി പൊലീസ്. മെയ് 24നാണ് ഗ്രമത്തിലെ കുളത്തിൽ നഗ്നയായ നിലയിൽ 35കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പൊലീസിന് സമീപവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുവർണ കാടം എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമായത്.
 
മദ്യലഹരിയിൽ കുളത്തിൽ വീണതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ സുവർണക്ക് നന്നായി നീന്താൻ അറിയാമായിരുനു എന്ന് മരണപ്പെട്ട യുവതിയുടെ അമ്മ മൊഴി നൽകിയതോടെ പൊലീസ് കൊലപാതകമാനെന്ന നിഗമനത്തിൽ തന്നെ മുന്നോട്ടു നീങ്ങി, സുവർണയുടെ ശരീരം കുളത്തിൽ നിന്നും കണ്ടെടുത്ത ദിവസം റാം ബോയിർ എന്ന യുവാവിനെ ഗ്രാമത്തിൽനിന്നും കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റം പിന്നീട് മെയ് 31ന് നാട്ടിൽ തിരികെ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. 
 
യുവതിക്ക് മദ്യം നൽകി താൻ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മദിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിക്കുന്ന സുവർണയുമായി കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവാഹിതനായ റാം ബന്ധത്തിലായിരുന്നു. മെയ് 23ന് മദ്യം വാങ്ങി സുവർണയെയും കൂട്ടി പ്രതി കുളക്കരയിൽ എത്തി. ഇരുവരും ചേർന്ന് മദ്യം കുടിച്ച ശേഷം കുളക്കടവിൽ വച്ചുതന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
 
ഒരിക്കൽകൂടി ലൈംഗിക ബന്ധത്തി;ലേർപ്പെടണമെന്ന് റാം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സുവർണ തയ്യാറായില്ല. ഇതോടെ ബാക്കിയുണ്ടയിരുന്ന മദ്യം മുഴുവനും ബലമായി സുവർണയെ കൊണ്ട് കുടിപ്പിച്ച ശേഷം റാം ഇവരെ കുളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. യുവതി മുങ്ങി മരിക്കുന്നത് വരെ റാം കുളക്കടവിൽ നോക്കി നിന്നു. ശേഷം ഇവടെനിന്നും രക്ഷപ്പെട്ടു. എന്നാൽ കുളക്കടവിൽ സുവർണയുടെ വസ്ത്രങ്ങൾ ഉണ്ടെന്ന് പിന്നീടാണ് പ്രതിക്ക് ഓർമ വന്നത് ഇതോടെ വീണ്ടും കുളക്കടവിൽ തിരികെ എത്തി വസ്ത്രങ്ങളും കുളത്തിലേക്ക് എറിഞ്ഞു. അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെ ഇയാൾ നാടുവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം