Publish Date: Wed, 05 Jun 2019 (10:57 IST)
Updated Date: Wed, 05 Jun 2019 (11:27 IST)
സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് 22കാരിയെ കെണിയിൽപ്പെടുത്തി പീഡനത്തിനിരയാക്കിയ സിനിമ നിർമാതാവിനെയും സംഗീത സംവിധായകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചാർപോക്കിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാതാവ മുന്ദ്ര സിംഗ് നാഗർ, സംഗീതസംവിധായകൻ കരൺ വാഹി എന്നിവരെ പൊലീസ് പിടികൂടി.
ഒരു സുഹൃത്തിലൂടെയാണ് 22കാരിയായ മോഡൽ ഇരുവരെയും പരിചയപ്പെടുന്നത്. തങ്ങളുടെ അടുത്ത സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്ന് ഇരുവരും യുവതിക്ക് വാഗ്ദാനം നൽകി. വീട്ടിൽ ഒരു ചെറിയ പാർട്ടി നടത്തുന്നുണ്ടെന്ന് പറഞ്ഞ് പിന്നീട് യുവതിയെ നാഗറിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതി ഫ്ലാറ്റിലെ അടുക്കളയിലേക്ക് പോയപ്പോൾ നാഗർ പിന്നാലെ വരികയും ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഇതോടെ ഭയന്ന് അടുക്കളയിൽനിന്നും പുറത്തേക്കോടിയെങ്കിലും യുവതി മയങ്ങി വീഴുകയായിരുന്നു പിന്നീട് അടുത്ത ദിവസം രാവിലെയാണ് യുവതി ഉണർന്നത്. നെൻഞ്ചിലും ശരീരത്തിലും കടുത്ത വേദന അനുഭവപ്പെട്ടതോടെ യുവതി ബാത്ത് റൂമിലെത്തി ശരീരം പരിശോധിച്ചു. താൻ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടു എന്ന് യുവതി തിരിച്ചറിയുകയായിരുന്നു. ഇതോടെ 22കാരി പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടീക്കുകയാണ്.