Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾ പൊട്ടെറ്റോ ചിപ്സ് കഴിച്ചാൽ കുഞ്ഞിന് അപകടം !

ഗർഭിണികൾ പൊട്ടെറ്റോ ചിപ്സ് കഴിച്ചാൽ കുഞ്ഞിന് അപകടം !
, ചൊവ്വ, 4 ജൂണ്‍ 2019 (20:02 IST)
ഭക്ഷണ പാനിയങ്ങളിൽ ഏറെ ശ്രദ്ധയും നിയന്ത്രണങ്ങളും വേണ്ട സമയമാണ് ഗർഭകാലം. എന്നൽ പോഷക സമ്പുഷ്ടമായ ആഹാരം സാധാരണ കഴിക്കുന്നതിലും അധികം കഴിക്കുകയും വേണം. ഗർഭ സമയത്ത് പല ആഹാരങ്ങളോടും സ്ത്രീകൾക്ക് കൊതി കൂടും. ചില സമയങ്ങളിൽ പുളിയും, ചില സമയങ്ങളിൽ മധുരവും അധികമായി കഴിക്കാൻ ആഗ്രഹം തോന്നാം. എന്നാൽ ചില ഭക്ഷണങ്ങൾ ഗർഭ കാലത്ത് കഴിച്ചുകൂട.
 
ഗർഭകാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ ഒന്നാണ് പൊട്ടറ്റോ ചിപ്സ്. വെറുതെയിരിക്കുമ്പോഴും ടി വി കാണുമ്പോഴിമെല്ലാം ഇത് അളുകൾ ഇത് കഴിക്കാറുണ്ട് എന്നാൽ ഗർഭിണികളായ സ്ത്രീകൾ പൊട്ടറ്റോ ചിപ്സ് കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. പൊട്ടറ്റോ ചിപ്സിൽ അടങ്ങിയിരിക്കുന്ന ഒമേഗ 6 ഫാറ്റ് ആണ് വില്ലനായി മാറുന്നത്.
 
ഗർഭകാലത്ത് ഇത് ഉള്ളിൽ ചെല്ലുന്നതോടെ കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിട്ടേക്കാം. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേർസിറ്റിയിൽ എലികളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഗവേഷകർ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഒമേഗ 6 അഥവ ലിനോലെറ്റിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഗർഭിണികൾ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് പഠനം നടത്തിയ ഗവേഷകരുടെ അഭിപ്രായം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ; രോഗലക്ഷണങ്ങൾ എന്തെല്ലാം ?