മാതാപിതാക്കളെ വെടിവെച്ച് കൊന്ന ശേഷം മകളെ മാസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ !

ശനി, 25 മെയ് 2019 (16:40 IST)
മാതാപിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം 13കാരിയായ മകളെ തട്ടിക്കൊണ്ടുപോയി നിരന്തരം, പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി, അമേരിക്കയിലെ മിസിസിപ്പി എന്ന സംസ്ഥാനത്താണ് ക്രൂരമായ സംഭവം അരങ്ങേറിയത്, സംസ്ഥാനത്ത് വധശിഷ നൽകൻ നിയമമില്ലാത്തതിനാലാണ് പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 
 
മിസിസിപ്പിയിലെ ബാർണിൽ 2018ലാണ് സംഭവം ഉണ്ടയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പിതാവിനെ പ്രതി ആദ്യം വെടിവച്ചുവീഴ്ത്തി. ഇതോടെ മകളെയും കൊണ്ട്  അമ്മ ഡെന്നിസ് വീട്ടിലെ കുളിമുറിയിൽ ഒളിച്ചു. എന്നാൽ ബാത്ത്‌റൂമിന്റെ ചില്ല് തകർത്ത് ഉള്ളി കയറിയ പ്രതി അമ്മയെയും കൊലപ്പെടുത്തി.  
 
ശേഷം പതിമൂന്നുകാരിയെ ഗോർബൺ എന്ന ടൗണിലെത്തിച്ച് 88 ദിവസമാണ് പ്രതി ക്രൂരമയി പീഡിപ്പിച്ചത്. പ്രതിയുടെ തടവിൽനിന്നും രക്ഷപ്പെട്ട് പെൺകുട്ടി സമീപത്തെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. ഇവരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി വായിച്ചുകേൾപ്പിക്കുന്നതിനിടെ പ്രതിയെ ഈവിൾ എന്ന് ജഡ്ജി വിശേഷിപ്പിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവാവിന്റെ വയറ്റിൽനിന്നും നീക്കം ചെയ്തത്, സ്പൂണുകളും കത്തിയും, ഇരുമ്പ് ദണ്ഡും, സംഭവം ഇങ്ങനെ !