എട്ടു വയസുകാരിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു, നഗ്നതാ പ്രദർശിപ്പിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

വെള്ളി, 12 ജൂലൈ 2019 (18:32 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌ത യുവാവിന് ഒരു വർഷം തടവ്.

കൊല്ലം ആലപ്പാട്  സ്രായിക്കാട് തുറയിൽ രാമപുരത്ത് വീട്ടിൽ ശശികുമാറി (45)നെയാണു  കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് (പോക്‌സോ സ്‌പെഷൽ) കോടതി ശിക്ഷിച്ചത്.

ഒരു വർഷം തടവുശിക്ഷയ്‌ക്ക് പുറമെ 10,000 രൂപ  ഒടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം വെറും തടവും അനുഭവിക്കണം.

2015 ഡിസംബർ 19നാണു കേസിനാസ്പദമായ സംഭവം. എട്ടുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മൊബൈലിൽ പ്രതി അശ്ലീല ചിത്രങ്ങൾ കാണിക്കുകയും തുടർന്നു നഗ്നതാ പ്രദർശനം നടത്തിയെന്നുമാണു ശശികുമാരിനെതിരായ കേസ്. പോക്‌സോ വകുപ്പുകൾ പ്രകാരം ഓച്ചിറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു വിധി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 65 ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങി, പൊലീസില്‍ പരാതി നല്‍കി യുവാവ്!