Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; ആറു പേര്‍ക്കെതിരെ വധശ്രമത്തിനു കേസ് - എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; ആറു പേര്‍ക്കെതിരെ വധശ്രമത്തിനു കേസ് -  എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു
തിരുവനന്തപുരം , വെള്ളി, 12 ജൂലൈ 2019 (17:03 IST)
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു. എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനുവാണ് ഇക്കാര്യം അറിയിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയ സംഭവത്തിന് പിന്നാലെയാണ് കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിട്ടത്.

അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. രണ്ട് കുത്തേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്.

ഇന്നു രാവിലെ 11.30നാണ് അഖിലിനു കുത്തേറ്റത്. രണ്ടു ദിവസം മുമ്പ് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണു സംഘര്‍ഷം ഉണ്ടായത്. പൊളിറ്റിക്സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കന്റീനില്‍ പാട്ടുപാടിയതു വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ വാക്കുതര്‍ക്കം ഉണ്ടായി.

ഇന്നു രാവിലെ അഖിലിന്റെ കൂട്ടുകാരില്‍ ചിലരെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദിച്ചു. ഇത് അഖിലും കൂട്ടുകാരും തടഞ്ഞു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കുത്തേറ്റത്. പാട്ടുപാടിയത് എസ്എഫ്ഐ യൂണിറ്റ് അംഗത്തിന് ഇഷ്ടപ്പെടാത്തതാണു കുത്തിലേക്കു നയിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് നേതാക്കള്‍ ‘ഡാഷ് ആളുകള്‍’, അവരെ വിശ്വസിച്ചവര്‍ ലജ്ജിക്കും: പിണറായി