Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

Webdunia
ശനി, 22 ജൂണ്‍ 2019 (19:40 IST)
ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം തുടര്‍ന്ന യുവാവിനെ വെട്ടിക്കൊന്നു. ഹൈദരാബാദിലെ വെമുലവാഡയിലുള്ള സുബ്രഹ്മണ്യ നഗറിലാണ് സംഭവം. നഗുല രവി (30) എന്ന യുവാവിനെയാണ് യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ബാര്‍ബര്‍ ജോലി ചെയ്‌തിരുന്ന നഗുലയുമായി യുവതി പ്രണയത്തിലായിരുന്നു. രണ്ട് മതമായതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതെ വരുകയും പെണ്‍കുട്ടിയെ പ്രവാസിയായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്‌തു.

ഭര്‍ത്താവ് ജോലിക്കായി ദുബായിലേക്ക് മടങ്ങി പോയതിന് പിന്നാലെ യുവതി നഗുലയുമായി ബന്ധം വിണ്ടും സ്ഥാപിച്ചു.  രഹസ്യമായി കൂടിക്കാഴ്‌ച നടത്തുകയും ഫോണിലൂടെ സംസാരിക്കുന്നതും പതിവായി. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ നഗുലിന് താക്കീത് നല്‍കി. 

യുവതിയുമായി നഗുലന് അവിഹിതബന്ധമുണ്ടെന്ന് മനസിലായതോടെ സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം നിന്ന നഗുലിനെ പെണ്‍‌കുട്ടിയുടെ സഹോദരനടങ്ങുന്ന മൂവര്‍ സംഘം ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നഗുല മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper BR-100 Kerala Lottery Results 2024: പൂജ ബംപര്‍ 12 കോടി ഈ ടിക്കറ്റിന് !

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

അടുത്ത ലേഖനം
Show comments