Webdunia - Bharat's app for daily news and videos

Install App

‘കീറിമുറിക്കാന്‍ ബ്ലേഡ് എടുത്തപ്പോള്‍ ശ്വാസമെടുത്തു’; മരിച്ചെന്ന് കരുതി രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നു

Webdunia
ശനി, 22 ജൂണ്‍ 2019 (19:09 IST)
മോര്‍ച്ചറിയില്‍ ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ടുമുമ്പ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബീനാസിവില്‍ ആശുപത്രിയിലാണ് സംഭവം.

പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് മോര്‍ച്ചറിയില്‍ ഒരു രാത്രി സൂക്ഷിച്ച കാശിറാമിന് (72)  ജീവനുണ്ടെന്ന വിവരം ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇദ്ദേഹം മരിച്ചു.

റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി ഡോക്‍ടര്‍ പരിശോധന നടത്തി ഒമ്പത് മണിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു.

പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെയാണ് കാശിറാമിന് ജീവനുണ്ടെന്ന വിവരം ഡോക്‍ടര്‍മാര്‍ അറിയിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടത്തിയതിന് പിന്നാലെ ഇയാള്‍ ശ്വാസമെടുത്തു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്‍ടര്‍ കാശിറാമിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments