‘കുട്ടികളെ നഗ്നരാക്കി, കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റി’; സീരിയല്‍ കില്ലര്‍ അറസ്‌റ്റില്‍

Webdunia
ശനി, 13 ജൂലൈ 2019 (11:50 IST)
കാണാതായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയില്‍ കണ്ടെത്തി. ജാർഖണ്ഡിലെ ലതേഹാർ ജില്ലയിലാണ് സംഭവം. കൊല നടത്തിയ 35 കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം വിഫലമായതോടെയാണ് പ്രതി കൊല നടത്തിയത്. 2009ൽ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പ്രതി വീണ്ടും ക്രൂരമായ കൊലപാതകം നടത്തിയത്.

ബുധനാഴ്‌ച രാത്രി മുതലാണ് 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും കാണാതായത്. ഇവര്‍ക്കായി ബന്ധുക്കളും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യാഴാഴ്‌ച   പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

ഒരു കുട്ടിയുടെ കാൽ മണ്ണിൽ നിന്നു പുറത്തു വന്ന നിലയിൽ കണ്ട അയൽവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വീടിന്റെ മറ്റൊരു വശത്ത് രണ്ടാമത്തെ മൃതദേഹവും മറവ് ചെയ്‌തതായി പ്രതി വ്യക്തമാക്കി.

ബുധനാഴ്‌ച രാത്രി വീടിനോട് ചേര്‍ന്നുള്ള പ്രതിയുടെ കടയിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം അപ്രതീക്ഷിതമായി ആണ്‍‌കുട്ടിയും എത്തി. ഇരുവരെയും വീടിന്റെ അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടു നഗ്‌നയാക്കിയ ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു.

പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധം കണ്ടെത്തി. മുറിയിലെ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments