Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കളുടെ ഇഷ്‌ടത്തിന് വഴങ്ങി മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

മാതാപിതാക്കളുടെ ഇഷ്‌ടത്തിന് വഴങ്ങി മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

man killed
തഞ്ചാവൂര്‍ , ശനി, 3 നവം‌ബര്‍ 2018 (09:04 IST)
മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ വസന്തപ്രിയ(25) ആണ് കൊലപ്പെട്ടത്. യുവതിയുടെ ബന്ധുകൂടിയായ കാമുകന്‍ നന്ദകുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വ്യാഴാഴ് വൈകുന്നേരമാണ് സംഭവമുണ്ടായത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മറ്റൊരു വിവാഹത്തിന് യുവതി  സമ്മതിച്ചതാണ് കൊലയ്‌ക്ക് കാരണമായത്. സംഭവ ദിവസം വസന്തപ്രിയ ജോലി ചെയ്യുന്ന സ്വകാര്യ സ്‌കൂളില്‍ എത്തിയ നന്ദകുമാര്‍ തനിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.

സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് വസന്തപ്രിയയെ പ്രതി ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചു. വീട്ടുകാരെ എതിര്‍ത്ത് യാതൊരു തീരുമാനവും എടുക്കില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നന്ദകുമാര്‍ യുവതിയുടെ കഴുത്തറക്കുകയായിരുന്നു.

കൊലയ്‌ക്ക് ശേഷം നന്ദകുമാര്‍ രക്ഷപ്പെട്ടുവെങ്കിലും ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞതാണ് പിടിക്കപ്പെടാന്‍ കാരണമായത്. പ്രതിയും വസന്തപ്രിയയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ