Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സർക്കാർ ജോലി ലഭിയ്ക്കാൻ 55 കാരനായ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

വാർത്തകൾ
, ഞായര്‍, 22 നവം‌ബര്‍ 2020 (17:46 IST)
രാംഗഡ്: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി 55 കാരനായ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഗണ്ഡിലെ സിസിഎൽ കമ്പനിയിലെ ജീവനക്കാരനായ കൃഷ്ണ റാം ആണ് മരിച്ചത്. സംഭവത്തിൽ 35 കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിയിലിരിയ്ക്കെ മരണപ്പെട്ടാൽ ആശ്രിതർക്ക് ജോലി ലഭിയ്ക്കും എന്നതിനാൽ ജോലി ലഭിയ്ക്കാനായി മകൻ കഴുത്തറുത്ത് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 
 
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. പിതാബിനെ കൊലപ്പെടുത്താൻ മകൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച പിതാവ് താമസിയ്ക്കുന്ന ക്വാർട്ടേഴ്സിൽ എത്തിയാണ് മകൻ അച്ഛനെ കൊലപ്പെടുത്തിയത്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു, ചോദ്യം ചെയ്യലിനെടെ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഉടൻ വിപണിയിലേയ്ക്ക്