Webdunia - Bharat's app for daily news and videos

Install App

ജോലിയെടുത്ത് കുടുംബം നോക്കാൻ പറഞ്ഞു, പണം തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച് മകൻ

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (12:31 IST)
അബുദാബി: പണം തട്ടൊയെടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. അബുദാബിയിലാണ് സംഭവം. ഈജിപ്ഷ്യൻ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. പണം തട്ടിയെടുക്കുന്നതിനായി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സോഫയ്ക്കുള്ളിൽ ഒളിപ്പിയ്ക്കുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിക്കെട്ടിയിരുന്നു.  
 
പണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ മുൻപും വഴക്കുണ്ടായിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. പണം ആവശ്യുപ്പെട്ടതോടെ ജോലിയ്ക്ക് പോയി കുടുംബം നോക്കാൻ അമ്മ മകനോട് പറയുകയായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിന്നീട് ഇയാൾ പണം മോഷ്ടിച്ചു. സോഫയ്ക്കുള്ളിൽനിന്നും ദുർഗന്ധം വരാൻ തുടങ്ങിയതോടെ അമ്മയെ കാണാനില്ല എന്ന് സഹോദരൻമരെ അറിയിക്കുകയായിരുന്നു. 
 
തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മകൻ പിടിയിലാകുന്നത്. പ്രതി പൊലീസിനൊട് കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിയ പൊലീസിന് മുന്നില്‍ ഇയാള്‍ കുറ്റകൃത്യം ചെയ്ത രീതി വീണ്ടും വിശദീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

'ചായക്കടയിലെ മനുഷ്യനെ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് അയാള്‍': മാലാ പാര്‍വതി

അടുത്ത ലേഖനം
Show comments