Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ശിവശങ്കറും സ്വപ്നയും ഇന്ത്യയുടെ ബഹിരാകശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്ക് വിറ്റു: ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രം

വാർത്തകൾ
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (09:20 IST)
സ്വര്‍ണക്കടത്ത് കേസിൽ പ്രതിയയ സ്വപ്ന സുരേഷും ആരോപണ വിധേയനായ എം ശിവശങ്കറും ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി വിറ്റു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് സിപിഐ മുഖപത്രമായ ജനയുഗം. രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി എന്നും ഇതിനു പിന്നാലെയാണ് യുഎഇയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചത് എന്നും ജനയുഗത്തിലെ റിപ്പോർട്ടിൽ പറയുന്നു.
 
എം ശിവശങ്കറും സ്വപ്ന സുരേഷും ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശത്തോടെയാണെന്ന് എന്‍ഐഎ കണ്ടെത്തി. റോയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കി. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ അഞ്ചംഗസംഘം അന്വേഷണത്തിനായി ദുബായില്‍ എത്തിയത്. 2019 ഓഗസ്റ്റില്‍ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്‌ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. 
 
ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്‌പേസ്പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത് ഐഎസ്‌ആര്‍ഒ ആസ്ഥാനത്തിന് അടുത്ത് ബിഇഎല്‍ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിൽവച്ച് ചില ഐഎസ്ആർഒ ശാത്രജ്ഞരുമായി ഇരുവരും നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ഇവിടെയെത്തി ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും എന്‍ഐഎ സംഘത്തിന്റെ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം ക്വാട്ട് ചെയ്ത തുക ലേലസമയംവരെ രസഹ്യമായിരുന്നു: വിവാദത്തിൽ വിശദീകരണവുമായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്