Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പിത്താന്റെ കാബിനിൽ തന്നെയാണ് കള്ളൻമാർ, ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ

കപ്പിത്താന്റെ കാബിനിൽ തന്നെയാണ് കള്ളൻമാർ, ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:55 IST)
തിരുവനന്തപുരം: സ്വർണക്കടത്തും ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ. മുഖ്യന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു എന്നും. സെക്രട്ടറിയേറ്റിൽ എൻഫോഴ്സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.  
 
കപ്പിത്താന്റെ ക്യാബിനില്‍ തന്നെയാണ് കള്ളൻമാര്‍. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. എന്ത് ചോദിച്ചാലും മുഖ്യമന്ത്രിയ്ക്ക് ഒന്നും അറിയില്ല. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ല. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷന്‍ സര്‍ക്കാര്‍ കൈക്കൂലി മിഷന്‍ ആക്കി. പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ട ശേഷം സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. 
 
നാലേകാല്‍ കോടിയല്ല ഒൻപതേകാല്‍ കോടിയാണ് കമ്മീഷന്‍. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂര്‍ഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീല്‍ വാട്‌സാപ്പിലൂടെ ബദലുണ്ടാക്കി. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. കൺസൾട്ടൻസി രാജിനെ തുടർന്ന്. ഏജന്റുമാരും മൂന്നാൻമാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റില്‍ കയറിയിറങ്ങുകയാണ്. ക്യാബിനറ്റ് കൂടുമ്പോൾ മന്ത്രിമാര്‍‌ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സര്‍ക്കാരിന്റെ തല അമിത്‌ഷായുടെ കക്ഷത്തിലാണ് എന്നും വിഡി സതിശൻ പറഞ്ഞു  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു