Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ ജീവനൊടുക്കി

man kills
ബെംഗളൂരു , വെള്ളി, 16 ഓഗസ്റ്റ് 2019 (15:02 IST)
സാമ്പത്തിക പ്രതിസന്ധി മൂലം ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ ജീവനൊടുക്കി. ഗുണ്ടൽപേട്ടിലെ ചാമരാജ് നഗർ ജില്ലയിലാണ് സംഭവം.

ഓം പ്രകാശ് (38), ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), ഓം പ്രകാശിന്റെ അച്ഛൻ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു വെള്ളിയാഴ്‌ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഓം പ്രകാശ് സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്.

മൈസൂരില്‍ നിന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം വ്യാഴാഴ്‌ച രാത്രിയാണ് ഓം പ്രകാശ് ഗുണ്ടൽപേട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കൃഷിയിടത്തിലേക്ക് കുടുംബത്തിനെ എത്തിച്ച ഓം പ്രകാശ് ഒരോരുത്തരെയായി കൊലപ്പെടുത്തി.

എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും ചേര്‍ന്നാണ് മരിക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിനസിൽ അപ്രതീക്ഷിത നഷ്‌ടം ഉണ്ടായതാണ് കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018ലും 25 ലക്ഷം, ഈ വർഷവും 25; 370 കുടുംബങ്ങളെ ഏറ്റെടുത്തു- കരുതലോടെ മമ്മൂട്ടിയും ദുൽഖറും !