Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികൾക്കൊപ്പം ബാഗുമണിഞ്ഞ് മുത്തശ്ശീമാരും മുത്തച്ഛൻ‌മാരും സ്കൂളിലേക്ക്, സ്കൂൾ അടച്ചുപൂട്ടാതിരിക്കാൻ ഒരു പ്രിൻസിപ്പാൾ കണ്ട വഴി ഇങ്ങനെ !

കുട്ടികൾക്കൊപ്പം ബാഗുമണിഞ്ഞ് മുത്തശ്ശീമാരും മുത്തച്ഛൻ‌മാരും സ്കൂളിലേക്ക്, സ്കൂൾ അടച്ചുപൂട്ടാതിരിക്കാൻ ഒരു പ്രിൻസിപ്പാൾ കണ്ട വഴി ഇങ്ങനെ !
, വ്യാഴം, 2 മെയ് 2019 (12:56 IST)
സ്കൂളിൽ പോയി എഴുത്തും വായനയും പഠിക്കാൻ സാധികാത്തവർക്ക് തുല്യതാ ക്ലാസുകൾ നൽകി പരീക്ഷയെഴുതിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. കേരളത്തിന്റെ ഇത്തരം ശ്രമങ്ങളെ ലോക രാഷ്ട്രങ്ങൾ തന്നെ അംഗീകരിച്ചതാണ്. എന്നാൽ വയോധികർക്കായി പ്രത്യേക ക്ലാസുകളാണ് നമ്മൾ നൽകാറുള്ളത് എങ്കിൽ. പേരക്കുട്ടികളോടപ്പം ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കാനുള്ള അവസരമാണ് ദക്ഷിണ കൊറിയയിലെ ഒരു സ്കൂൾ നൽകുന്നത്.
 
ചെറുപ്പത്തിൽ വിദ്യ അഭ്യസിക്കാൻ സാധിക്കാതെ പോയ 50 മുതൽ 80 വയസുവരെ പ്രായമുള്ള മുത്തശ്ശിമാർക്കും, മുത്തച്ഛന്മാർക്കും, തങ്ങളുടെ പേരക്കുട്ടികളോടൊപ്പം എഴുംതാം, വായിക്കാം, പഠിക്കാം. ഒരേ സ്കൂൾ ബസിൽ സ്കൂളിലേക്കുള്ള യാത്രയും മടക്കവും. പേരക്കുട്ടികളോടൊപ്പം പഠിച്ച് വാർധക്യ കാലം സുന്ദരമാക്കുകയാണ് 70കാരിയായ ഹ്വാങ് വോള്‍ ജെമിനെ പോലുള്ള നിരവധി പേർ.
 
സ്കൂൾ അടച്ചുപൂട്ടേണ്ടി വരും എന്ന സ്ഥിതി വന്നതോടെ പ്രിൻസിപ്പലിന്റെ ഉള്ളിൽ തോന്നിയ ഒരു ചിന്തയാണ് ചെറുപ്പത്തിൽ വിദ്യ അഭ്യസിക്കാൻ സാധിക്കാതെപോയ വയോധിക്കർക്ക് വിദ്യഭ്യാസം നൽകുക എന്നത്. ഹ്വാങ് വോള്‍ ജെമിന് ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ സാധിക്ക്ച്ചിരുന്നില്ല. അതോർത്ത് പലപ്പോഴും കരഞ്ഞിട്ടുണ്ട് എന്ന് ഹ്വാങ് വോള്‍ പറയുന്നു. ആറു മക്കളുടെ അമ്മയാണ് ഹ്വാങ് വോള്‍. സ്വന്തം മക്കൾക്ക് സ്വയം കത്തെഴുതാൻ സാധിക്കുക എന്ന മോഹം സഫലീകരിക്കാൻ ഇപ്പോൾ ഹ്വാങ് വോളിനായി. 
 
ഇത്തരത്തിൽ നിരവധി പേർ തങ്ങൾക്ക് സാധിക്കാതെ പോയ സ്കൂൾ വിദ്യാഭ്യാസം എന്ന ആഗ്രഹം സഫലീകരിക്കുകയാണ് ഇപ്പോൾ. ദക്ഷിണ കൊറിയയിൽ ജനന നിരക്ക് വളരെ കുറവാണ്. ഗ്രാമങ്ങളിൽനിന്നും ആളുകൾ നഗരങ്ങളിലേക്ക് കുടിയേറി പാർക്കാൻ തുടങ്ങിയതോടെ സ്കൂളിൽ കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെയാണ് സ്കൂൾ പ്രിൻസിപ്പൽ ഇത്തരം ഒരു ആശയം പ്രാവർത്തികമാക്കിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിൻ താഴ്ന്ന ജാതിക്കാരൻ,വിവാഹം കഴിച്ചാൽ അഭിമാനക്ഷതമെന്ന് പിതാവ് ഭീഷണിപ്പെടുത്തി; കോടതിയിൽ പൊട്ടിക്കരഞ്ഞ് നീനു