Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ വാതുവെപ്പിനെ എതിര്‍ത്തു; യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആസിഡ് കുടിപ്പിച്ച് കൊന്നു

Webdunia
വെള്ളി, 10 മെയ് 2019 (20:42 IST)
ഐപിഎല്‍ വാതുവെപ്പില്‍ ഏര്‍പ്പെടുന്നതിനെ എതിര്‍ത്ത യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. അര്‍പ്പിത ദാസ് ഗുപ്‌ത എന്ന യുവതിയാണ് മരിച്ചത്.

ബുധനാഴ്‌ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ അര്‍പ്പിതയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ നല്‍കിയെങ്കിലും യുവതി മരിച്ചു.

അര്‍പ്പിതയുടെ പിതാവ് സന്തോഷ് ദത്ത നല്‍കിയ പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് യുവതിയുടെ ഭര്‍ത്താവ് ശന്തനു മിത്രയ്ക്കും നാല് ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തു.

വാതുവപ്പില്‍ പങ്കെടുക്കരുതെന്ന് ബുധനാഴ്ച രാത്രിയും അര്‍പിത ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതിനിടെ, ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അര്‍പ്പിതയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചുവെന്നാണ് പരാതി. ഇതിനുശേഷം ഭര്‍ത്താവ് ശന്തനു മിശ്രയും ബന്ധുക്കളും വീട്ടില്‍നിന്ന് രക്ഷപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

അടുത്ത ലേഖനം
Show comments