Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (16:11 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു‍. കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ജാഖിര്‍ ഖാന്‍ മൊഹല്ലയിലുള്ള ആരിഫ് എന്ന യുവാവ് ബലാത്സംഗം ചെയ്തത്. 
 
പെണ്‍കുട്ടിയുടെ വിവാഹ ശേഷം ആ പീഡന ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാനും ഇയാ‍ാള്‍ ശ്രമിച്ചു. എന്നാല്‍ കാര്യങ്ങള്‍ തന്റെ വരുതിക്ക് വരുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഭര്‍ത്താവ് പെണ്‍കുട്ടിയില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു. 
 
ഇപ്പോള്‍ ഇരുപത് വയസുള്ള പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് വര്‍ഷം മുമ്പ് നടന്ന പീഡനക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആരിഫ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. 
 
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെ താക്കീത് ചെയ്യുകയും സംഭവം ഒതുക്കി തീര്‍ക്കുകയും ചെയ്തു. 2015 ല്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹൈദരാബാദ് സ്വദേശിയ്ക്ക് വിവാഹം ചെയ്തു നല്‍കി. 
 
വിവാഹ വിവരം അറിഞ്ഞ ആരിഫ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ നമ്പര്‍ കണ്ടെത്തി ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു. ആദ്യം ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞ യുവതിയുടെ ഭര്‍ത്താവ് ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിവാഹമോചനം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments