ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം; ഇരയായത് രണ്ട് സ്ത്രീകള്‍ - പ്രതികള്‍ പിടിയില്‍
ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി
Publish Date: Sun, 26 Nov 2017 (11:09 IST)
Updated Date: Sun, 26 Nov 2017 (11:11 IST)
ബംഗളൂരുവില്‍ വീണ്ടും കൂട്ടമാനഭംഗം. രണ്ടിടങ്ങളിലായി ഇരുപത്തിനാലും മുപ്പതും വയസ് പ്രായമുള്ള രണ്ടു യുവതികളാണ് കൂട്ടമാനഭംഗത്തിനിരയായതെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് നേപ്പാള്‍ സ്വദേശിനിയായ 30 വയസുകാരിയെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തുവച്ച് അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇക്കാര്യം ശനിയാഴ്ചയാണ് വിവരം പുറത്തുവന്നത്. റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ സന്നദ്ധ സംഘടനയിലെ ഒരു അംഗമാണ് രക്ഷപ്പെടുത്തിയതെന്നും തുടര്‍ന്നാണ് അവരെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മടനായകഹള്ളിയില്‍ ശനിയാഴ്ചയാണ് മറ്റൊരു സംഭവമുണ്ടായത്. 24 വയസുകാരിയായ നിര്‍മാണ തൊഴിലാളിയായ യുവതിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.