സിപിഎം - ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം
സിപിഎം - ബിജെപി സംഘർഷം: ബിജെപി പ്രവർത്തകൻ മരിച്ചു
Publish Date: Sun, 26 Nov 2017 (10:05 IST)
Updated Date: Sun, 26 Nov 2017 (10:09 IST)
ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. കയ്പമംഗലം സ്വദേശിയായ സതീശന്‍(51)ആണ് മരിച്ചത്. ഒളേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കയ്പമംഗലത്ത്വച്ച് സംഘർഷമുണ്ടായത്. സംഘടനാ പ്രവർത്തനത്തെ ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി ഇവിടെ സിപിഎം - ബിജെപി സംഘർഷം നിലനിൽക്കുകയാണെന്നാണ് വിവരം.