Publish Date: Thu, 27 Jun 2019 (15:08 IST)
Updated Date: Thu, 27 Jun 2019 (15:11 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജൻ പെട്രോളൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഷൗക്കത്തിനെ (40) കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവില്‍ പൊയ സഹോദരൻ മുഹമ്മദിനെ (31) പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വെച്ചാണ് സംഭവം. പറമ്പിലെ തേങ്ങയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പെട്രോള്‍ ആക്രമണത്തിലേക്ക് നീങ്ങിയത്. വാക്കേറ്റവും അടിപിടിയും ഉണ്ടായതിന് പിന്നാലെ ഷൗക്കത്തിനു നേരെ ഒഴിക്കുകയും ലൈറ്റർ കത്തിച്ച് എറിയുകയുമായിരുന്നു.
സഹോദരനെ താന്‍ തീ കൊളുത്തിയതായും വേഗം ആശുപത്രിയില്‍ എത്തിക്കാനും മുഹമ്മദ് സമീപവാസികളെ മൊബൈല്‍ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു.