Publish Date: Wed, 19 Jun 2019 (20:20 IST)
Updated Date: Wed, 19 Jun 2019 (20:22 IST)
എടിഎം തകർത്ത് പണം മോഷ്‌ടിക്കാന്‍ ശ്രമിച്ച രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. ഹരിയാന സ്വദേശികളായ റിയാജ് ഖാൻ, രാജസ്ഥാൻ സ്വദേശി ആമീൻ എന്നിവരാണ് പിടിക്കപ്പെട്ടത്.
ഇന്നു രാവിലെ 8.50 തോടെയാണ് സംഭവം. എറണാകുളം മട്ടാഞ്ചേരിയിലെ ഫോർട്ട് കൊച്ചി കൾവർട്ടിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷിന്‍ തകര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.
കൌണ്ടറില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളില്‍ പേപ്പര്‍ പതിപ്പിച്ച് ദൃശ്യങ്ങള്‍ പതിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പണം സൂക്ഷിച്ചിട്ടുള്ള ലോക്കര്‍ തകർക്കാൻ ശ്രമിച്ചു.
കൌണ്ടര്‍ വൃത്തിയാക്കാന്‍ എത്തിയ സ്‌ത്രീ മോഷണ ശ്രമം കണ്ട് ബഹളം വെച്ചതോടെ മോഷ്‌ടാക്കള്‍ ഓടി. നാട്ടുകാരം സുരക്ഷാ ഉദ്യോഗസ്ഥനും പിന്നാലെ പാഞ്ഞാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.