Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് ഉറങ്ങുന്നതിനിടെ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

ഭര്‍ത്താവ് ഉറങ്ങുന്നതിനിടെ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു
ബെംഗളൂരു , ബുധന്‍, 19 ജൂണ്‍ 2019 (14:17 IST)
മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബെംഗളൂരുവിലെ കൊപ്പാള്‍ ജില്ലയിലെ കുകനൂരിലാണ് സംഭവം. യെല്ലമ്മ ബര്‍ക്കര്‍(30) എന്ന യുവതിയാണ് കൊല നടത്തിയത്. അക്ഷത (ഏഴ്) കാവ്യ (നാല്) നാഗരാജ് (രണ്ട്) എന്നിവരാണ് മരിച്ചത്.

അക്ഷതയെയും കാവ്യയെയും വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മുക്കിയും നാഗരാജിനെ കുടിവെള്ള ടാങ്കിലിട്ടുമാണ് കൊലപ്പെടുത്തിയത്. യെല്ലമ്മ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

കൃത്യം നടക്കുമ്പോള്‍ ഭര്‍ത്താവ്  ഉമേഷ് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ വിവരമറിയുന്നത്. മൊഴികളില്‍ സംശയമുള്ളതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം മക്കളെ കൊലപ്പെടുത്തിയ ശേഷം ആ‍ത്മഹത്യ ചെയ്യാന്‍ യെല്ലമ്മയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടീശ്വരൻ 62 കോടി വാഗ്ദാനം ചെയ്തു, ഉറ്റസുഹൃത്തിന്റെ അശ്ലീല ദൃശ്യങ്ങൾ ആദ്യം അയച്ചു നൽകി, പിന്നീട് ക്രൂരമായി കൊലപ്പെടുത്തി 18കാരി