ടിക് ടോക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്
ബുധന്‍, 4 മാര്‍ച്ച് 2020 (10:04 IST)
ടിക് ടോക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ ആണ് അറസ്റ്റിലായത്. കേസിൽ നാല് പേർ നേരത്തേ അറസ്റ്റിലായിരുന്നു. 
 
ഇവർക്കെതിരെ പെൺകുട്ടി പരാതി നൽകിയതോടെ ഒളിവിലായിരുന്നു പ്രതി. കർണാടക, തമിഴ്നാട് എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരിച്ച് വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ടിക് ടോക് വഴിയാണ് യുവാവ് പതിനാറുകാരിയായ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ വെച്ചും മറ്റ് പല കേന്ദ്രങ്ങളിൽ വെച്ചും യുവാവ് പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കി. പ്രതി മുമ്പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments